കേന്ദ്ര സർവകലാശാല വി.സിക്കെതിരെ അഴിമതി ആരോപണവുമായി മുൻ പരീക്ഷ കൺട്രോളർ

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ ഡോ. ജി. ഗോപകുമാർ വൈസ് ചാൻസലർ ആയശേഷം നടത്തിയ 89 നിയമനങ്ങളിൽ അഴിമതി നടന്നതായി മുൻ പരീക്ഷ കൺട്രോളർ ഡോ. വി. ശശിധരൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സ്വന്തം അഴിമതി മൂടിവെക്കാൻ മറ്റുള്ളവർക്കെതിരെ അന്വേഷണത്തിന് ശിപാർശചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനങ്ങൾ നടത്തിയത്. സി.ബി.െഎ അന്വേഷണമുണ്ടായാൽ തെളിവുകൾ ഹാജരാക്കാം. മതിയായ അധ്യാപകപരിചയം ഇല്ലാത്തവരെപ്പോലും സ്വന്തം താൽപര്യപ്രകാരം സർവകലാശാലയിൽ നിയമിച്ചിട്ടുണ്ട്. യു.ജി.സി ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് വൈസ് ചാൻസലർ സർവകലാശാല ഭരിക്കുന്നതെന്നും ഡോ. ജി. ഗോപകുമാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.