വാഹനങ്ങൾ പറപറക്കുന്നു; അപകടമൊരുക്കി താവം മേൽപാലത്തിലെ വളവ്

പഴയങ്ങാടി: കെ.എസ്.ടി.പി പിലാത്തറ-പാപ്പിനിശ്ശേരി പാതയിൽ കഴിഞ്ഞദിവസം ഗതാഗതത്തിന് തുറന്നുകൊടുത്ത താവം റെയിൽേവ മേൽപാലത്തിലെ അപകടകരമായ വളവ് യാത്രക്കാരിൽ ആശങ്കയുയർത്തുന്നു. മേൽപാലം നിർമാണത്തിനായി റെയിൽേവയുടെ സ്ഥലം ഏറ്റെടുത്തപ്പോൾതന്നെ നാട്ടുകാർ ഇൗ ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ, അത് അവഗണിക്കപ്പെടുകയായിരുന്നു. പാലം നിർമാണം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോഴാണ് എസ് വളവി​െൻറ അപകടം കൂടുതൽ ബോധ്യമായത്. രാജ്യാന്തരനിലവാരത്തിൽ പിലാത്തറയിൽനിന്ന് പാപ്പിനിശ്ശേരിയിലേക്ക് 21 കി.മി ദൈർഘ്യത്തിൽ പാത പൂർത്തീകരിച്ചതോടെ പയ്യന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തളിപ്പറമ്പ് വഴിയുള്ള ദേശീയപാത ഒഴിവാക്കി ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കെ.എസ്.ടി.പി പാതയിലൂടെ വാഹനങ്ങൾ അമിതവേഗത്തിൽ ചീറിപ്പായുന്നതിനാൽ നിരവധി അപകടങ്ങൾ ഇതിനകംതന്നെ സംഭവിച്ചുകഴിഞ്ഞു. മണ്ടൂരിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അഞ്ചുപേർ ഉൾപ്പെടെ ഏഴു ജീവനാണ് ഇൗ റോഡിൽ പൊലിഞ്ഞത്. താവം മേൽപാലം ഗതാഗതയോഗ്യമായതോടെ അന്തർസംസ്ഥാന ചരക്കുവാഹനങ്ങളടക്കമുള്ള കൂറ്റൻ വാഹനങ്ങളാണ് അമിതവേഗത്തിൽ പാലത്തിലൂടെ ചീറിപ്പായുന്നത്. മത്സരിച്ചോടുന്ന സ്വകാര്യ ബസുകളും ഇരുചക്രവാഹനങ്ങളും പാലത്തിലെ വളവിൽ അപകടം വിതക്കാൻ സാധ്യത ഏറെയാണ്. സിഗ്നലുകളും വിളക്കും സ്ഥാപിക്കുകയാണ് പ്രശ്നത്തിന് അധികൃതർ ആവിഷ്കരിച്ച പരിഹാരമാർഗം. എന്നാൽ, അമിതവേഗത്തിൽ പറക്കുന്ന വാഹനങ്ങളെ അപകടത്തിൽനിന്ന് ഒഴിവാക്കാൻ ഇത് എത്രത്തോളം പ്രായോഗികമാകുമെന്നതിനെ കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.