കണ്ണൂർ: ഇതുവരെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച തൊഴിൽമേളകളിലൂടെ 13,568 പേർക്ക് തൊഴിൽ നൽകാൻ സംസ്ഥാന സർക്കാറിനായെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. കണ്ണൂരിൽ നിയുക്തി തൊഴിൽമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 20,000ത്തോളം പേർക്ക് ഇതിനകം തൊഴിൽ വാഗ്ദാനങ്ങളും ലഭിച്ചുകഴിഞ്ഞു. സർക്കാർ േമഖലയിലെ 70,000 ഒഴിവുകൾ നികത്തുകയും 13,000 പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ എംപ്ലോയ്മെൻറ് എക്സ്േചഞ്ചുകളിലും എംപ്ലോയബിലിറ്റി സെൻററുകൾ സ്ഥാപിക്കും. എംപ്ലോയ്മെൻറ് എക്സ്േചഞ്ചുകൾ വഴി കാർഷികരംഗം ഉൾപ്പെടെയുള്ള ഗ്രാമീണമേഖലകളിൽ തൊഴിലാളികളെ ലഭ്യമാക്കുന്ന നടപടികൾ സർക്കാറിെൻറ പരിഗണനയിലാണ്. തൊഴിലിൽ കൃഷികൂടി ഉൾപ്പെടുത്തണം. എക്സ്ചേഞ്ചുകളിൽ രജിസ്റ്റർചെയ്ത 35 ലക്ഷം പേരിൽ തൊഴിലില്ലാത്തവരുടെ യഥാർഥ എണ്ണം കണക്കാക്കുന്നതിന് വകുപ്പുതല സർവേ നടത്താൻ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. കോഴിക്കോട് മേഖല എംേപ്ലായ്മെൻറ് ഉപഡയറക്ടർ മോഹൻ ലൂേക്കാസ്, കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല എംപ്ലോയ്മെൻറ് ഓഫിസർ പി.വി. രാജീവൻ, ജില്ല ഇൻഫർമേഷൻ ഒാഫിസർ ഇ.കെ. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.