വേണു കള്ളാർ കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിൽ അനുവദിച്ച രക്തഘടക വിഭജന യൂനിറ്റ് ഒരുവർഷമായിട്ടും പ്രവർത്തനക്ഷമമാകാത്തതിന് കാരണം നാഷനൽ എയ്ഡ്സ് കൺട്രോൾ ഒാർഗനൈസേഷെൻറ (നാകോ) അനുമതി ലഭിക്കാത്തതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ. യൂനിറ്റിനും അത് പ്രവർത്തിപ്പിക്കാൻ നിയമിക്കുന്ന ജീവനക്കാരനും ഡൽഹി ആസ്ഥാനമായുള്ള നാഷനൽ എയ്ഡ്സ് കൺട്രോൾ ഒാർഗനൈസേഷെൻറ അക്രഡിറ്റേഷൻ ആവശ്യമാണ്. ഒാർഗനൈസേഷനിൽ ആറുമാസത്തെ പ്രത്യേക പരിശീലനം നേടിയ ടെക്നീഷ്യൻമാരെ നിയമിച്ചാൽ മാത്രമേ യൂനിറ്റിന് അക്രഡിറ്റേഷൻ അനുവദിക്കുകയുള്ളൂ. ജില്ല ആശുപത്രിയിൽ ഒരു വർഷം മുമ്പ് യന്ത്രം സ്ഥാപിച്ചിട്ടും അതിന് അനുമതി നേടുന്നതിനുള്ള സാേങ്കതികതടസ്സം നീക്കാനായില്ല. ഇവിടെ നിയമിച്ച പരിശീലനം നേടിയ ജീവനക്കാരി അവധിയിൽ പ്രവേശിക്കുകയായിരുന്നു. പകരം മറ്റൊരാളെ നിയമിച്ച് പരിശീലിപ്പിക്കാനുള്ള നടപടികൾക്ക് വേഗതയുണ്ടായതുമില്ല. ഡെങ്കിപ്പനി ബാധിച്ചവർക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കുറവ് പരിഹരിക്കാൻ രക്തഘടക വിഭജന യൂനിറ്റിെൻറ സേവനം അത്യാവശ്യമാണ്. എച്ച്.െഎ.വി ബാധിതർക്കും രക്തത്തിലെ ആവശ്യമുള്ള ഘടകങ്ങൾ മാത്രം വേർതിരിച്ചുനൽകാൻ ഇൗ സംവിധാനം വേണം. ജില്ലയിൽ മറ്റെവിടെയും ഇൗ സൗകര്യമില്ല. ഡെങ്കിപ്പനി ബാധിക്കുന്ന ജില്ലയിലെ രോഗികളിൽ ഭൂരിഭാഗവും മംഗളൂരുവിലെ വൻകിട ആശുപത്രികളെയോ മെഡിക്കൽ കോളജുകളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പലപ്പോഴും ചികിത്സക്ക് അരലക്ഷത്തിലധികം രൂപ ചെലവുവരുന്നു. കഴിഞ്ഞദിവസം ഡെങ്കിപ്പനി അവലോകനയോഗത്തിൽ ജനപ്രതിനിധികൾ ഇൗ വിഷയം ഉന്നയിച്ചപ്പോഴാണ് ഒരുവർഷമായിട്ടും പ്രശ്നം പരിഹരിച്ചില്ലെന്ന് ആരോഗ്യമന്ത്രി അറിയുന്നത്. യന്ത്രമുണ്ടായിട്ടും ഉപയോഗപ്പെടുത്താൻ കഴിയാതെ രോഗികളെ വൻ തുക ചെലവഴിച്ച് മംഗളൂരുവിലേക്ക് കൊണ്ടുപോകേണ്ടിവരുന്നത് സങ്കടകരമാണെന്നായിരുന്നു അവരുടെ അഭിപ്രായം. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് യൂനിറ്റ് എത്രയുംവേഗം പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജില്ല മെഡിക്കൽ ഒാഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്. .....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.