കാസർകോട്: പട്ടികജാതി വികസന വകുപ്പിനു കീഴിലെ ജില്ലയിലെ ഏഴു പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന മുഴുവന്‍ വിദ്യാർഥികളും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യതനേടി. സമൂഹത്തില്‍ ഏറെ പിന്നാക്കംനില്‍ക്കുന്ന വിദ്യാർഥികള്‍ക്ക് പ്രവേശനം നല്‍കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളില്‍ മികച്ച പരിശീലനത്തിലൂടെയാണ് കുട്ടികളെ തുടര്‍പഠനത്തിന് അര്‍ഹരാക്കിയത്. കാസര്‍കോട് ബ്ലോക്കിനു കീഴിലെ ബദിയടുക്ക ഹോസ്റ്റലില്‍ എട്ടു വിദ്യാർഥികൾ വിജയം നേടി. കാസര്‍കോട് നഗരസഭ പരിധിയിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലിലെയും എട്ടു വിദ്യാർഥികൾ വിജയിച്ചു. കാറഡുക്ക ബ്ലോക്ക് പരിധിയിലെ ദേലമ്പാടി, കാറഡുക്ക ഹോസ്റ്റലുകളിലെ ഏഴു വിദ്യാർഥികള്‍ ഉന്നതവിജയത്തിന് അര്‍ഹതനേടി. കാഞ്ഞങ്ങാട് നഗരസഭയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും കാഞ്ഞങ്ങാട് ബ്ലോക്കിലെ ബങ്കളം ഹോസ്റ്റലിലും പഠിച്ച എട്ടു വിദ്യാർഥികളും തുടര്‍പഠനത്തിന് അര്‍ഹരായി. എല്ലാ ഹോസ്റ്റലുകളിലും അടുത്ത അധ്യയനവര്‍ഷത്തേക്ക് പ്രവേശനം ഈ മാസം 15 മുതല്‍ തുടങ്ങും. താമസം, പഠനം, ഭക്ഷണം എന്നിവ സൗജന്യമാണ്. അഞ്ചു മുതല്‍ 10വരെ ക്ലാസിലേക്കാണ് പ്രവേശനം. വിശദ വിരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളില്‍നിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.