സർക്കാർ സമരത്തോടുള്ള മർക്കടമുഷ്​ടി അവസാനിപ്പിക്കണം ^ജോയ് മാത്യു

സർക്കാർ സമരത്തോടുള്ള മർക്കടമുഷ്ടി അവസാനിപ്പിക്കണം -ജോയ് മാത്യു തളിപ്പറമ്പ്: കീഴാറ്റൂർ സമരത്തോടുള്ള സർക്കാറി​െൻറ മർക്കടമുഷ്ടി അവസാനിപ്പിക്കണമെന്ന് നടൻ ജോയ് മാത്യു. കീഴാറ്റൂർ വയലിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് റോഡല്ല കുടിവെള്ളമാണ് വേണ്ടത്. അതാണ് യഥാർഥ വികസനം. കാലം മാറുന്നത് കാണാത്ത മനോഭാവം എന്നും കമ്യൂണിസ്റ്റുകാർക്കുണ്ട്. ഒരാൾ സമരംചെയ്താലും സർക്കാർ ചർച്ചക്ക് തയാറാകണം. എല്ലാ സമരങ്ങളും ന്യൂനപക്ഷങ്ങളിലൂടെയാണ് തുടങ്ങിയത്. നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കുന്നതുവരെ സർക്കാർ നടപടികൾ നിർത്തിവെക്കണമെന്നും ജോയ് മാത്യു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.