ഷുഹൈബ്​ വധ​േക്കസ്​ പ്രതിക്ക്​ വഴിവിട്ട സഹായമെന്ന്​ പരാതി

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സബ് ജയിലിൽ കഴിയുന്ന ആകാശ് തില്ലേങ്കരിക്ക് ജയിൽ ഉദ്യോഗസ്ഥർ വഴിവിട്ട് സഹായം ചെയ്തതായി പരാതി. കേസിലെ മുഖ്യപ്രതി ആകാശ് തില്ലേങ്കരിയെ കാണാനെത്തിയ യുവതിക്ക് മണിക്കൂറുകളോളം ജയിലിനകത്ത് സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നാണ് പരാതിയുയർന്നിരിക്കുന്നത്. കൂത്തുപറമ്പ് സ്വദേശിനിയായ യുവതിക്കാണ് ജയിലിൽ ആകാശ് തില്ലേങ്കരിയെ കാണാൻ മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളം സമയം അനുവദിച്ചത്. തടവുകാർക്ക് സന്ദർശകരുമായി കൂടിക്കാഴ്ച നടത്താൻ പ്രത്യേക സമയവും ചട്ടങ്ങളുമുണ്ടെങ്കിലും ഇതൊന്നും സ്പെഷൽ സബ് ജയിലിലെ സി.പി.എം തടവുകാർക്ക് ബാധകമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഷുഹൈബ് വധക്കേസിൽ പിടിയിലായ ദീപ്ചന്ദിനെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയപ്പോൾ മജിസ്ട്രേറ്റി​െൻറ സാന്നിധ്യത്തിൽ പ്രതി, സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിരുന്നു. ഇൗ സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്ത് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു ശേഷമാണ് കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലേങ്കരിയെ കാണാനെത്തിയ യുവതിക്ക് വഴിവിട്ട് സഹായം നൽകിയ വിവരം പുറത്തുവന്നത്. മാർച്ച് ഒമ്പത്,13,16 ദിവസങ്ങളിൽ രാവിലെ ജയിലിലെത്തിയ യുവതി ആകാശുമായി കൂടിക്കാഴ്ച നടത്തുകയും ഉച്ചക്ക് ഒരു മണിക്ക് ജയിലിന് പുറത്തിറങ്ങുകയും ചെയ്തു. തുടർന്ന് 2.30ന് വീണ്ടും ജയിലിനകത്ത് കയറി ആകാശുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് ആക്ഷേപമുയർന്നിട്ടുള്ളത്. ഇതുകൂടാതെ സി.പി.എം തടവുകാരുടെ സെല്ലുകൾ മുഴുവൻ സമയവും തുറന്നിടുകയാണെന്നും പരാതിയുണ്ട്. കണ്ണൂർ സ്പെഷൽ സബ് ജയിലിലെ ഇൗ നിയമലംഘനങ്ങൾക്കെതിരെ നടപടിയാവശ്യെപ്പട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ ജയിൽ ഡി.ജി.പിക്ക് പരാതി നൽകി. ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ് തില്ലേങ്കരി ഉൾെപ്പടെ മൂന്നു പേരെ സി.പി.എം അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നെങ്കിലും പ്രതികൾക്കാവശ്യമായ നിയമ സഹായവും ഇത്തരം വഴിവിട്ട സഹായങ്ങളും ലഭ്യമാക്കാൻ അണിയറ നീക്കങ്ങൾ സജീവമാണെന്നാണ് ജയിലിൽനിന്ന് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.