കീഴാറ്റൂർ സമരനേതാവി​െൻറ സഹോദരന്​ സി.​പി.എമ്മി​െൻറ തൊഴിൽവിലക്ക്​

കണ്ണൂർ: കീഴാറ്റൂർ ബൈപാസ് വിരുദ്ധ സമരനേതാവ് സുരേഷ് കീഴാറ്റൂരി​െൻറ സഹോദരൻ രതീഷ് കീഴാറ്റൂരിന് സി.പി.എം തൊഴിൽവിലക്ക് ഏർപ്പെടുത്തിതായി പരാതി. വയൽക്കിളിസമരത്തെ പിന്തുണക്കുന്ന രതീഷ് കല്യാശ്ശേരി ബക്കളത്ത് ചുമട്ടുതൊഴിലാളിയും സി.െഎ.ടി.യു പ്രവർത്തകനുമാണ്. തൊഴിലിൽനിന്ന് മാറിനിൽക്കാൻ സി.െഎ.ടി.യു പ്രാദേശികനേതൃത്വം രതീഷിനോട് നിർദേശിക്കുകയായിരുന്നു. ഇതേതുടർന്ന് ഏതാനും ദിവസങ്ങളായി രതീഷിന് തൊഴിലില്ല. വയൽക്കിളി സമരത്തിൽ പെങ്കടുത്തതി​െൻറ പേരിലാണ് തൊഴിൽവിലക്ക് ഏർപ്പെടുത്തിയതെന്ന് രതീഷ് പറയുന്നു. നിലപാട് തിരുത്തി മാപ്പുപറഞ്ഞാൽ മാത്രം തൊഴിലിൽ തിരികെ പ്രവേശിപ്പിക്കാമെന്നാണ് സി.െഎ.ടി.യു നേതൃത്വത്തി​െൻറ നിലപാട്. അസി. ലേബർ ഒാഫിസർക്ക് പരാതി നൽകിയെങ്കിലും തൊഴിൽവിലക്ക് നീക്കാൻ നടപടിയുണ്ടായില്ലെന്ന് രതീഷ് പറഞ്ഞു. അതേസമയം, സി.െഎ.ടി.യു താലൂക്ക്, ജില്ല നേതൃത്വം ആക്ഷേപം തള്ളി. വയൽക്കിളി സമരത്തി​െൻറ പേരിൽ ആരെയും വിലക്കിയിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.