കുമ്പള: ഞായറാഴ്ച പുലർച്ച ആന്ധ്രാപ്രദേശിലെ ചിറ്റൂരിനടുത്ത് കാറിൽ ബസിടിച്ച് നാലുപേർ മരിക്കാനിടയായ അപകടത്തിെൻറ ഞെട്ടലിലാണ് നായ്ക്കാപ്പ് പ്രദേശം. തിരുപ്പതിയിലേക്കുള്ള തീർഥാടന യാത്രക്കിടെ പുലർച്ച 2.30ഓടെയാണ് നാടിനെ നടുക്കിയ അപകടം. അപകടത്തിൽ സഹോദരന്മാരും ഇളയ സഹോദരെൻറ ഭാര്യയും ബന്ധുവുമാണ് മരിച്ചത്. നായിക്കാപ്പ് ജങ്ഷനിൽ ഒരേ പറമ്പിലാണ് അടുത്തടുത്തായി ഇരുവരുടെയും വീടുകൾ. നേർന്ന് നിറച്ച ഭണ്ഡാരവുമായി ആചാരക്രിയകൾക്കുശേഷം ശനിയാഴ്ച ഉച്ചയോടെയാണ് ഒമ്പതംഗ കുടുംബം തീർഥാടനത്തിന് പുറപ്പെട്ടത്. പക്കീര ഗട്ടി, സഹോദരൻ മഞ്ചപ്പ ഗട്ടി, ഇയാളുടെ ഭാര്യ സുന്ദരി എന്നിവരുടെ വീടുകളാണ് നായ്ക്കാപ്പിലുള്ളത്. മഞ്ചപ്പ ഗട്ടിയുടെ മകൾ ഭവ്യയുടെ കല്യാണം 2017 നവംബർ 29നും പക്കീരയുടെ മകൾ സുചിത്രയുടെ കല്യാണം ഡിസംബർ മൂന്നിനുമാണ് നടന്നത്. ഈ സന്തോഷത്തിെൻറ അലകളടങ്ങും മുമ്പാണ് അപകടം. അപകടവിവരമറിഞ്ഞ് നിരവധിപേരാണ് വീടുകളിൽ ഒഴുകിയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.