കാസര്‍കോട്: എം.എസ്.എഫ് സമാപിച്ചു. മാന്യ വിന്‍ടച്ച് സ്റ്റേഡിയത്തില്‍ ടൂർണമെൻറ് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ല എം.എസ്.എഫ് പ്രസിഡൻറ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ചാമ്പ്യന്മാരായ കാസർകോട് ഗവ. ഐ.ടി.ഐ ടീമിന് യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ ടി.എ. ഹനീഫ് സ്മാരക ട്രോഫിയും ജില്ല എം.എസ്.എഫ് ഏർപ്പെടുത്തിയ കാഷ്പ്രൈസും എം.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഹാഷിം ബംബ്രാണി സമ്മാനിച്ചു. റണ്ണറപ്പായ കൈതക്കാട് ഷറഫ് കോളജിന് സനാബില്‍ ഫുട്ബാള്‍ അക്കാദമി സ്പോൺസർ ചെയ്ത ട്രോഫിയും ജില്ല എം.എസ്.എഫ് ഏർപ്പെടുത്തിയ കാഷ്പ്രൈസും ജില്ല പ്രസിഡൻറ് ആബിദ് ആറങ്ങാടി കൈമാറി. ഫെയർപ്ലേ അവാർഡിന് ഷറഫ് കോളജ് അർഹരായി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എസ്.എ.എം. ബഷീർ, സെക്രട്ടറിമാരായ മൂസ ബി. ചെർക്കള, വി.പി. അബ്ദുൽ ഖാദർ, മുസ്ലിം ലീഗ് കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, ട്രഷറർ മാഹിൻ കേളോട്ട്, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്‌റഫ്, ജില്ല പ്രസിഡൻറ് അഷ്‌റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി. കബീർ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഹാഷിം ബംബ്രാണി, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഹാരിസ് പട്ട്ള, നാസർ ചായിൻറടി, എം.എ. നജീബ്, അസീസ് കളത്തൂർ, എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതിയംഗം ഉസാമ പള്ളങ്കോട്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് സഹീർ ആസിഫ്, മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ, എം.എസ്.എഫ് മുൻ ജില്ല പ്രസിഡൻറുമാരായ കബീർ ചെർക്കള, ശംസുദ്ദീൻ കിന്നിംഗാർ, നൂറുദ്ദീൻ ബെളിഞ്ചം എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ. ഹമീദ് സ്വാഗതവും ജില്ല ട്രഷറർ ഇർഷാദ് മൊഗ്രാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.