ബസ്​ ടിക്കറ്റ്​ നിരക്ക്​​ വർധന: കെ.എസ്​.ആർ.ടി.സിക്ക്​ പ്രതീക്ഷിച്ച വരുമാന വർധനവില്ല

കണ്ണൂർ: ബസ് ടിക്കറ്റ് ചാർജ് വർധിപ്പിച്ചെങ്കിലും വരുമാനത്തിൽ വലിയ നേട്ടമില്ലാതെ കെ.എസ്.ആർ.ടി.സി. ടിക്കറ്റ്്്്്്് വർധിപ്പിച്ചതിനുശേഷമുള്ള ആദ്യ രണ്ടു ദിവസങ്ങളിലെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണിത്. ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളായ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകളിൽ നേരിയ വർധന മാത്രമേ ഉണ്ടായത്. ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഡിപ്പോ കണ്ണൂർ ഡിപ്പോയാണ്. പ്രതിദിനം 106 സർവിസുകൾ നടത്തുന്ന കണ്ണൂർ ഡിപ്പോയിൽ ടിക്കറ്റ് നിരക്ക് വർധനക്ക് മുമ്പ് ശരാശരി 12 ലക്ഷമാണ് പ്രതിദിന വരുമാനം. എന്നാൽ, കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇൗ തുകക്ക് പുറേമ 20,000 രൂപയുടെ വർധന മാത്രമാണുണ്ടായത്. പ്രതിദിനം എട്ടു ലക്ഷം രൂപ വരുമാനം ലഭിക്കുന്ന പയ്യന്നൂർ ഡിവിഷനിൽ 10,000 മുതൽ 15,000 രൂപവരെയാണ് വർധിച്ചത്. ആറു ലക്ഷത്തിലധികം പ്രതിദിനവരുമാനം ലഭിക്കുന്ന തലശ്ശേരി ഡിപ്പോയിലും നേരിയ വർധനമാത്രം. ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന സമയങ്ങളിലെല്ലാം ഒരു മാസംവരെ കലക്ഷൻ കുറവായിരിക്കുമെന്നും പല ആളുകയും അടിയന്തരപ്രാധാന്യമില്ലാത്ത യാത്രകൾ മാറ്റിവെക്കുന്നതുെകാണ്ടാണിതെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. മാത്രമല്ല, പരീക്ഷക്കാലമായതിനാൽ യാത്രക്കാർ കുറയുകയും ചെയ്യും. തങ്ങൾക്കും പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്ന് സ്വകാര്യ ബസുടമകളും പറയുന്നു. ദിനംപ്രതി 1000 രൂപയോളം മാത്രമാണ് ബസുകളിൽ കൂടുതലായി ലഭിക്കുന്നതെന്നും ഇതി​െൻറ മൂന്നോ നാലോ ഇരട്ടി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും ഇവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.