കലാപൂരം ഇന്ന്​ സമാപിക്കും

കണ്ണൂർ: കണ്ണൂർ സർവകലാശാല കലോത്സവത്തി​െൻറ സമാപനദിനമായ ഇന്ന് ഒപ്പന മത്സരത്തിൽ ഇശലൊത്ത മൊഞ്ചത്തിമാർ അരങ്ങിലെത്തും. കലോത്സവത്തിലെ ഹല്ലാ ബോല്‍ വേദിയില്‍ തെരുവുനാടകവും അരങ്ങേറും. ശനിയാഴ്ച നിശാഗന്ധി വേദിയില്‍ നിറഞ്ഞ സദസ്സിന് മുന്നിലാണ് നാടോടിനൃത്തവും നാടകങ്ങളും അരങ്ങേറിയത്. സമാപനചടങ്ങ് വൈകീട്ട് നാലിന് വേദി ഒന്നിൽ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. സംവിധായകന്‍ ആഷിഖ് അബു മുഖ്യാതിഥിയാകും. ടി.വി. രാജേഷ് എം.എൽ.എ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.