അങ്ങനെയാണ് ഞാനും സകാത് നൽകിത്തുടങ്ങിയത്. തലശ്ശേരിയിലെ പുരാതന മുസ്ലിം തറവാടുകളുടെ സാംസ്കാരികമുദ്രയാണ് ആറച്ചിൽ പണിത ജനാലകളിൽ പതിക്കുന്ന ബെൽജിയം വർണസ്ഫടിക ഗ്ലാസുകൾ. കുട്ടിക്കാലത്ത് സ്കൂളിൽ പോകുേമ്പാൾ എന്നും കൗതുകമായിരുന്നു ഇത്. തലശ്ശേരിയിലെ തറവാടുകളുടെ വാസ്തുശിൽപമാതൃകകളും മനസ്സിൽ കോറിയിട്ടു. മുസ്ലിം ഭവനങ്ങൾക്ക് മാത്രമായിരുന്നു വർണ ഗ്ലാസുകൾ പിടിപ്പിച്ച ജനാലകൾ. ഹിന്ദുവീടുകൾക്ക് ഇത്തരം ജനലുകൾ ഉണ്ടായിരുന്നില്ല. മലയാളത്തിലെ ആദ്യ നോവലിസ്റ്റ് ഒയ്യാരത്ത് ചന്തുമേനോെൻറ ഒയ്യാരത്ത് ഭവനം മാത്രമായിരുന്നു ഇൗ പ്രത്യേകതയുള്ള ഏക ഇതരമതത്തിലെ വീട്. നൂറുകണക്കിന് തറവാട് വീടുകളായിരുന്നു വർണച്ചില്ലുകളുടെ പ്രകാശം പരത്തിയിരുന്നത്. ഇപ്പോഴും അവശേഷിക്കുന്ന തറവാടുകളിൽ ഇവ കാണാം. മുസ്ലിം സംസ്കാരത്തിെൻറ മുഖമുദ്രയായ ഇൗ ജനാലകളോടുള്ള കമ്പം ഇത്തരമൊരെണ്ണം വേണമെന്ന മോഹം മനസ്സിൽ ചെറുപ്രായത്തിലെ ഉറച്ചുപോയിരുന്നു. വർഷങ്ങൾക്കുശേഷം വീടുവെച്ചപ്പോൾ ചേറ്റംകുന്നിലെ ഒരു പഴയ തറവാട് പൊളിച്ചതറിഞ്ഞ് അവിടെ എത്തി രണ്ടു വർണ ജനലുകൾ വാങ്ങി മുൻവശത്ത് സ്ഥാപിച്ചു. ഇൗ ജനലുകൾ വീട്ടുചുമരിൽ കണ്ട് പലരും റമദാൻ മാസത്തിൽ എെൻറ വീട്ടിൽ പതിവായി സകാത്തിനെത്തിത്തുടങ്ങി. ഞാൻ ഇന്ന ആളാണെെന്നാന്നും പറയാതെ വന്നവർ അത് ചോദിക്കാതെയും സകാത് കൊടുത്തും വാങ്ങിയും പോയി. ഞാൻ സകാത് കൊടുക്കുന്നവനല്ല എന്ന് പറഞ്ഞില്ല. സകാത് എന്ന ദാനം ഒരു കടമയാണെന്ന് വിശ്വസിച്ചാണ് ചെയ്തത്. വന്നവർ പലരും നമ്മുടെ ആൾക്കാരുടെ വീടുകൾ വേറെ ഉണ്ടോ എന്ന് ചോദിക്കും. കുറച്ചപ്പുറം ഉണ്ടെന്ന് പറയും. ഇൗ പുണ്യമാസത്തിലെ ദാനത്തിൽ പങ്കാളിയാകാനായത് ഒരു ഭാഗ്യംതന്നെ. വർണച്ചില്ലുകൾ പാകിയ പുണ്യം. ഇപ്പോൾ ആളുകളുടെ വരവ് കുറവാണ്. എന്നാലും ഞാൻ അവർക്കായി കരുതിവെക്കുന്നു എെൻറ പങ്ക്. മതചിഹ്നമായല്ല നാടിെൻറ മുഖമുദ്രയും െഎശ്വര്യവുമായാണ് എന്നും ഞാൻ വർണജനാലകെള കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.