മമ്മിണിച്ച തട്ടിയത്​, വേദനയുടെ ഗോൾ

കാഞ്ഞങ്ങാട്: ലോകമെങ്ങും ലോകകപ്പ് ലഹരിയിലമരുേമ്പാൾ, കാൽപന്ത് കളിക്കിടെ കടന്നെത്തിയ ദുരന്തത്തിൽ സ്വന്തം കാൽ മുറിച്ചു മാറ്റേണ്ടിവന്നതി​െൻറ നൊമ്പരം ഉള്ളിലൊതുക്കി കഴിയുകയാണ് മമ്മിണിച്ച. 11ാം വയസ്സിൽ ഫുട്ബാളിൽ കാൽകൊണ്ട് ഹരിശ്രീകുറിച്ച പള്ളിക്കര തൊട്ടിയിലെ പള്ളിപ്പുഴ അബ്ദുല്ലയുടെ മകൻ മമ്മിണി എന്ന ടി. മുഹമ്മദ് കുഞ്ഞിക്ക് പകരം നൽകേണ്ടിവന്നത് ത​െൻറ ഇടതുകാലാണ്. പൂച്ചക്കാെട്ട അരയാൽത്തറ സ്പോർട്സ് ക്ലബി​െൻറ മികച്ച കളിക്കാരിലൊരാളായിരുന്നു മമ്മിണി. ജീവിത സാഹചര്യം കാരണം സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. 16ാം വയസ്സിൽ ഇരിയയിലെ ഒരുകടയിൽ പണിക്കുനിൽക്കുേമ്പാൾ എന്നും വൈകീട്ട് അമ്പലത്തറ പാറപ്പള്ളിയിൽ ഫുട്ബാൾ കളിക്കാൻ പോകുമായിരുന്നു. ഒരു ദിവസം കളിക്കിടെ കാലിൽ എന്തോ തറച്ചുകയറി. അത് ഇരുമ്പാണിയായിരുന്നുവെന്ന് അറിഞ്ഞപ്പോഴേക്കും വൈകി, കാൽ പഴുത്തു. മംഗളൂരുവിലെ ഗവ. വെൻലോക് ആശുപത്രിയിൽ ആറുമാസത്തോളം ചികിത്സയിൽ കഴിഞ്ഞു. ഒടുവിൽ ഇടതുകാൽ മുട്ടിന് മുകളിൽ മുറിച്ചുനീക്കേണ്ടിവന്നു. ഇതോടെ ഫുട്ബാൾ വേദനിപ്പിക്കുന്ന ഒാർമ മാത്രമായി. പാണ്ടി സ്വാമി എന്നറിയപ്പെടുന്ന കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ പ്രമുഖനായ വ്യാപാരിയുടെ സഹായത്തോടെ പൂച്ചക്കാട് അരയാൽത്തറയിൽ കുറച്ചുകാലം കച്ചവടം നടത്തി. അപ്പോൾ വയസ്സ് 17. കോൺഗ്രസ് നേതാവും ശീതള പാനീയ കമ്പനി ഉടമയുമായിരുന്ന നീലേശ്വരത്തെ എൻ. മഹേന്ദ്രപ്രതാപാണ് 1984ൽ കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ട്രാഫിക് സർക്കിളിന് സമീപം പെട്ടിക്കട സ്ഥാപിക്കാൻ സഹായിച്ചത്. കാസർകോട് ജില്ല രൂപവത്കരണ ദിനത്തിൽ ആദ്യത്തെ ജില്ല കലക്ടർ കെ.നാരായണനാണ് ഉദ്ഘാടനം ചെയ്തത്. പെട്ടിക്കട പഴങ്ങളുടെ കടയായി. 34 വർഷത്തോളം ഇവിടെ കച്ചവടം തുടർന്നു. കെ.എസ്.ടി.പി നടപ്പാക്കുന്ന റോഡ് വികസനത്തി​െൻറ ഭാഗമായി രണ്ട് വർഷം മുമ്പ് കട പൊളിച്ചു നീക്കേണ്ടിവന്നപ്പോൾ തൊട്ടടുത്ത കെട്ടിടത്തിൽ അൽപം വിപുലീകരിച്ച രീതിയിൽ മാറ്റിസ്ഥാപിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരുമടക്കം പലരും മമ്മിണിച്ചയുടെ അടുത്ത സുഹൃത്തുക്കളാണ്. പലരും കാഞ്ഞങ്ങാെട്ടത്തുേമ്പാൾ ഇദ്ദേഹത്തി​െൻറ പഴക്കട സന്ദർശിക്കാറുണ്ട്. കൃത്രിമക്കാൽ പകരം വെക്കാൻ മുംബൈയിലും മംഗളൂരുവിലും രണ്ടുതവണ ഗൾഫിലും പോയി, പക്ഷേ വിജയിച്ചില്ല. ഉൗന്നുവടികളാണ് ഇപ്പോൾ ആശ്രയം. മക്കളായ അബ്ദുൽ റാഷിദും റമീസും കച്ചവടത്തിൽ സഹായത്തിനുണ്ട്. ഇന്ന് ലോകകപ്പ് മത്സരം തുടങ്ങുേമ്പാൾ കളികാണാൻ കഴിയില്ലല്ലോ എന്ന വ്യസനത്തിലാണ് ഇദ്ദേഹം. കളിയുടെ സമയവും കച്ചവടവും ഒത്തുപോകില്ല. കളിയല്ലല്ലോ ജീവിതമല്ലേ വലുത്- മമ്മിണിച്ച പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.