കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലെ രക്തഘടക വിഭജന യൂനിറ്റിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഹെൽത്ത് സർവിസിെൻറ അനുമതി ലഭിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ആൻഡ് ലൈസൻസിങ് അതോറിറ്റിക്ക് ലഭിച്ചു. ജില്ല ആശുപത്രിയിലെ നിലവിലുള്ള രക്ത ബാങ്കിനോട് അനുബന്ധിച്ച് സ്ഥാപിച്ച രക്തഘടക വിഭജന യൂനിറ്റ് ജീവനക്കാരുടെ നിയമനം ഉൾപ്പെടെ ആവശ്യമായ ക്രമീകരണങ്ങളോടെ ജൂൺ 20ന് ഉദ്ഘാടനം നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൂപ്രണ്ട് ഡോ. എസ്. സ്റ്റാൻലി 'മാധ്യമ'ത്തോട് പറഞ്ഞു. പ്ലേറ്റ്ലെറ്റുകൾ, പ്ലാസ്മ എന്നിവയുടെ വിഭജനത്തിനും കൈമാറ്റത്തിനും ഉപകരിക്കുന്ന സംവിധാനങ്ങളുള്ള രക്തഘടക വിഭജന യൂനിറ്റ് സഹിതം നിലവിലുള്ള രക്തബാങ്കിെൻറ ലൈസൻസ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കി നൽകുകയാണ് ചെയ്തത്. ഒരുവർഷം മുമ്പ് അനുവദിച്ച യൂനിറ്റ് ഇനിയും പ്രവർത്തന ക്ഷമമാക്കാത്തതിനെതിരെ വ്യാപകമായി പരാതികളുയർന്നിരുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയുന്നതിനാൽ ഗുരുതര നിലയിലാവുന്ന രോഗികൾക്ക് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇത് സംബന്ധിച്ച് 'മാധ്യമം' നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. യൂനിറ്റ് പ്രവർത്തനസജ്ജമാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.