പ്രാർഥനകളാൽ മുഖരിതമായി മസ്​ജിദുകൾ

കണ്ണൂർ: റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ മസ്ജിദുകൾ വിശ്വാസികളാൽ നിറയുകയാണ്. ഇഅ്ത്തികാഫ് (പള്ളിയിൽ പ്രാർഥനാനിരതമായിരിക്കൽ) അനുഷ്ഠിക്കാനുള്ള തിരക്കാണ് എവിടെയും. രാത്രി ഉറക്കമിളച്ച് ഖുർആൻ പാരായണത്തിലും നമസ്കാരത്തിലും ദിക്റുകളിലും പ്രാർഥനകളിലും മുഴുകുകയാണ് വിശ്വാസിസമൂഹം. മനസ്സിനെ അല്ലാഹുവില്‍ ഏല്‍പിക്കുക, ദൈവസ്മരണയില്‍ അതിനെ തളച്ചിടുക, അല്ലാഹുവോടൊപ്പം തനിച്ചാവുക, ലൗകിക കാര്യങ്ങളില്‍നിന്നകന്ന് ദൈവസ്മരണയിൽ വ്യാപൃതനാവുക തുടങ്ങിയവയാണ് ഇഅ്തികാഫി​െൻറ ലക്ഷ്യവും ചൈതന്യവും. ഭൗതികമായ എല്ലാ കാര്യങ്ങൾക്കും വിടനൽകി അല്ലാഹുവിനെ ആരാധിക്കാനും അവ​െൻറ പ്രീതി നേടാനും റമദാ​െൻറ ഇനിയുള്ള നാളുകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള വെമ്പലാണ് എങ്ങും. ആയിരം മാസങ്ങെളക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്ർ രാവുകളുടെ അനുഹ്രവും കാംക്ഷിച്ചാണ് ഇഅ്ത്തികാഫിനെത്തുന്നവരുടെ തിരക്ക് കൂടുന്നത്. അവസാന പത്തിലെ 21, 23, 25, 27, 29 രാവുകളിലാണ് ലൈലത്തുൽ ഖദ്റിന് സാധ്യത കൂടുതൽ കൽപിക്കുന്ന ദിനങ്ങൾ. തൗബ (പശ്ചാത്താപം), ഖുർആൻ പാരായണം, ദിക്റുകൾ, പ്രാർഥനകൾ, നമസ്കാരം തുടങ്ങി വ്യത്യസ്ത ആരാധനാകർമങ്ങളിൽ മുഴുകി വിശ്വാസികള്‍ ഇനിയുള്ള ദിനരാത്രങ്ങളെ ധന്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.