വഴിതടയാൻ മംഗളൂരു ലോബി

കർണാടകയിലെ മെഡിക്കൽ കോളജുകൾക്ക് അഡ്മിഷൻ വർധിപ്പിച്ചുകൊടുക്കുന്നതിൽ കേരളത്തിന് വലിയ പങ്കുള്ളതുപോലെ മംഗളൂരു ആസ്ഥാനമായ മെഡിക്കൽ കോളജ്, മെഗാ ആശുപത്രി ലോബിക്ക് കച്ചവടം ഉണ്ടാക്കിക്കൊടുക്കുന്നത് കാസർകോട്ടുകാരാണ്. അതുകൊണ്ടുതന്നെ കാസർകോട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആധുനിക ചികിത്സാ സംവിധാനങ്ങൾ കൊണ്ടുവരുന്നതിനുപോലും മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മ​െൻറുകളും ഡോക്ടർമാരും അദൃശ്യരായി തടസ്സം നിൽക്കുന്ന അനുഭവമുണ്ട്. മംഗളൂരുവിലെ വിദഗ്ധ ഡോക്ടർമാരിൽ പലർക്കും ജില്ലയിൽ ചികിത്സാ കേന്ദ്രങ്ങളുണ്ട്. സംസ്ഥാനാതിർത്തിയായ ബദിയഡുക്ക ഉക്കിനടുക്കയിൽ സംസ്ഥാന സർക്കാർ മെഡിക്കൽ കോളജ് വരുന്നതിനേക്കാൾ ഇൗ ലോബി ഭയക്കുന്നത് പെരിയയിൽ കേന്ദ്ര സർവകലാശാലക്ക് കീഴിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെയാണ്. അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളൊക്കെയും അണിയറയിൽ നടക്കുന്നു. രാഷ്ട്രീയ കക്ഷികൾക്കുപോലും ഇൗ വിഷയത്തിൽ മംഗളൂരു ലോബിയോടാണ് മമത. രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഒത്തുചേർന്ന് കേന്ദ്ര സർവകലാശാലക്ക് കീഴിൽ മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്. അതേസമയം തന്നെ ഇതിനെ ദുർബലമാക്കാനുള്ള നീക്കങ്ങൾ മറുപക്ഷത്തും നടക്കുന്നു. മലയാളികളും ഇതിന് പിന്നിലുണ്ടെന്നതാണ് സങ്കടകരമായ വസ്തുത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.