കൊല്ലത്ത്​ സൈനിക​െൻറ വീട്​ ആക്രമിച്ച സംഭവം; കണ്ണൂരിൽ അഞ്ചുപേർ പിടിയിൽ

കണ്ണൂർ: കൊല്ലത്ത് സൈനിക​െൻറ വീട് ആക്രമിച്ച കേസിൽ പ്രതികളായ അഞ്ച് പോപുലർഫ്രണ്ട് പ്രവർത്തകരെ കണ്ണൂരിൽനിന്ന് പിടികൂടി. കൊല്ലം സ്വദേശികളായ ഷംസാദ് (31), ഷാനവാസ് (38), റിൻഷാദ് (30), അമീൻ (26), നിസാം (32) എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. നാലുപേരെ പറശ്ശിനിക്കടവ് ഹിൽടോപ് ലോഡ്ജിൽനിന്നും നിസാമിനെ തളിപ്പറമ്പ് ഇഖ്ബാൽ ടൂറിസ്റ്റ് ഹോമിൽനിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ജൂലൈ രണ്ടിനാണ് സൈനികനായ കൊല്ലം പുത്തൂർ തെക്കുംപുറത്ത് തേമ്പ്ര സതീഷ് നിലയത്തിൽ വിഷ്ണുവി​െൻറ വീടിനുനേരെ ആക്രമണമുണ്ടായത്. ഇറച്ചിവ്യാപാരത്തിനായി കാലികളെ കയറ്റിവന്ന ലോറി തടഞ്ഞ് ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് വിഷ്ണു. കേസുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട സിനിമാപറമ്പ് പനപ്പെട്ടി പറമ്പിൽ പുത്തൻവീട്ടിൽ അബ്ദുൽ ജബ്ബാറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. സംഭവത്തിനുശേഷം മുങ്ങിയവരാണ് കണ്ണൂരിൽ പിടിയിലായത്. മൊബൈൽ ടവറുകൾ നിരീക്ഷിച്ചതിനുശേഷമാണ് പ്രതികൾ കണ്ണൂർ ജില്ലയിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് കൊല്ലം പൊലീസ് കണ്ണൂർ പൊലീസിന് വിവരം നൽകുകയായിരുന്നു. പ്രതികൾക്ക് എവിടെനിന്നെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പിടിയിലായവരെ ഇന്നലെ തന്നെ കൊല്ലേത്തക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.