മാഹി: മക്കൾ നീതി മയ്യം എന്ന തെൻറ പുതിയ പാർട്ടിയുടെ പ്രചാരണാർഥം ഉലകനായകൻ കമൽഹാസൻ മാഹി സന്ദർശിക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാഹിയിൽ ഇതിനകം 150 പേർ പുതിയ പാർട്ടിയിൽ അംഗത്വമെടുത്തിട്ടുണ്ട്. വിപുലമായ കൺെവൻഷൻ വിളിച്ചുചേർക്കും. അംഗത്വ വിതരണ കാമ്പയിനിെൻറ ഭാഗമായി ത്രിദിന പ്രവർത്തനങ്ങളാണ് മാഹിയിൽ നടത്തുന്നത്. ജനങ്ങളുടെ ഉപദേശം കേട്ട് പ്രവർത്തിക്കുകയെന്നല്ലാതെ ജനങ്ങളെ ഉപദേശിക്കാനുള്ള നേതാവല്ല താനെന്ന കമൽഹാസെൻറ പ്രഖ്യാപനം തന്നെയാണ് പാർട്ടിയുടെ പ്രഖ്യാപിത നയമെന്ന് സംസ്ഥാന പ്രസിഡൻറ് എം. ഹരികൃഷ്ണൻ പറഞ്ഞു. സംസ്ഥാന നേതാക്കളായ എം. ആനന്ദ്, ആർ. രാജേന്ദ്രൻ, ജി. വേൽമുരുകൻ, എം. മുത്തുക്കുമരു എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.