'കർഷക രോദനം കേൾക്കാൻ സർക്കാറുകൾ തയാറാകുന്നില്ല'

ആലക്കോട്: രാജ്യത്തെ ഏറ്റവും വലിയ ജനവിഭാഗമായിട്ടുകൂടി സംഘടിതരായി നിൽക്കാത്തതിനാൽ കർഷകരോദനം കേൾക്കാൻ ഒരു സർക്കാറും തയാറാകുന്നില്ലെന്ന് കൊല്ലം പണിക്കർ പറഞ്ഞു. ഒാൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ ആലക്കോട് മേലഖ കമ്മിറ്റി കരുവഞ്ചാലിൽ നടത്തിയ കർഷകനീതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. െഎഫയുടെ നേതൃത്വത്തിൽ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന കർഷക വിമോചന യാത്രയോടനുബന്ധിച്ച് നടത്തുന്ന കർഷകനീതി സംഗമങ്ങളിലെ ആദ്യപരിപാടിയാണ് കരുവഞ്ചാലിൽ നടന്നത്. മാത്യു അരശ്ശേരി അധ്യക്ഷത വഹിച്ചു. അഡ്വ. ബിനോയി തോമസ്, എം. രാജീവൻ, ഹംസ പുല്ലാട്ടിൽ, സിജു ജോസഫ്, ചാക്കോ പുതിയപാറയിൽ, എം.എസ്. ഹാരിസ്, ബെന്നി ചെരിയംകുന്നേൽ, ശാലോം ലാലിച്ചൻ എന്നിവർ സംസാരിച്ചു. മെൽവിൻ തോമസി​െൻറ ചിത്രപ്രദർശനം ശ്രദ്ധേയമായി ആലക്കോട്: മണക്കടവ് സ്വദേശിനി മെൽവിൻ തോമസി​െൻറ ജലച്ചായ, എണ്ണച്ചായ ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. ഭൂമിക എന്ന് പേരിട്ട ചിത്രപ്രദർശനത്തിൽ കേരളം, ഗുജറാത്ത്, ഹിമാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലൂടെയുള്ള യാത്രകളിലെ വിവിധ ഭൂമികളുടെ ജലച്ചായ ചിത്രാവിഷ്കാരങ്ങളും പ്രകൃതിയിലധിഷ്ഠിതമായ എണ്ണച്ചായ രചനകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആലക്കോട് എൻ.എസ്.എസ് കരയോഗം ഹാളിലാണ് പ്രദർശനം നടക്കുന്നത്. മണക്കടവ് മേപ്രക്കാവിൽ തോമസ്-മേരിക്കുട്ടി ദമ്പതികളുടെ മകളാണ് മെൽവിൻ തോമസ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ്, എം.എസ് യൂനിവേഴ്സിറ്റി ബറോഡ എന്നിവിടങ്ങളിൽ നിന്നാണ് ചിത്രകല വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചിത്രപ്രദർശനത്തോടൊപ്പം സംഗീതജ്ഞൻ റോഷൻ ഹാരിസി​െൻറ റൂഹ്രംഗ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി. ബി.ജെ.പി ധർണ ആലക്കോട്: കെട്ടിട നികുതി ഇൗടാക്കുന്നതിലെ അഴിമതി തടയുക, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, കൃഷി ഒാഫിസറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി പ്രവർത്തകർ ആലക്കോട് പഞ്ചായത്ത് ധർണ നടത്തി. ദേശീയ സമിതി അംഗം പി.കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. സി.ജി. ഗോപൻ അധ്യക്ഷത വഹിച്ചു. കെ.ജെ. മാത്യു, പി.കെ. പ്രകാശൻ, വത്സല, എം.ജി. ജയേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.