കണ്ണൂർ: ഇരിട്ടി താലൂക്കിലെ അയ്യൻകുന്ന് വില്ലേജിൽ ഭൂരേഖകൾ കമ്പ്യൂട്ടർവത്കരിച്ച് ഭൂനികുതിയും പോക്കുവരവും ഓൺലൈൻ ആക്കുന്നതിനുള്ള വിവരശേഖരണത്തിെൻറ ഭാഗമായി ഞായറാഴ്ച മുതൽ അപേക്ഷ ഫോറങ്ങൾ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷ നികുതി രസീതിെൻറയും ആധാർ കാർഡിെൻറയും പകർപ്പ് സഹിതം നേരിട്ടോ അധികാരപ്പെടുത്തിയ വ്യക്തി മുഖാന്തിരമോ ഹാജരാക്കണം. രാവിലെ 10 മുതൽ നാലു വരെയാണ് അപേക്ഷ സ്വീകരിക്കുക. തീയതി, വാർഡ് നമ്പർ, സ്ഥലം എന്ന ക്രമത്തിൽ: ജനുവരി ഏഴ്:- വാർഡ് ഒന്ന്, രണ്ട്-കച്ചേരിക്കടവ് സ്കൂൾ, മൂന്ന്-രണ്ടാം കടവ് അംഗൻവാടി. എട്ട്: വാർഡ് നാല്-വാണിയപ്പാറ സാംസ്കാരിക നിലയം. 10:- അഞ്ച്, 16-ചരൾ സാംസ്കാരിക നിലയം. 12:- ആറ്-പഞ്ചായത്ത് ഹാൾ, 15 -മുടിയരഞ്ഞി പാരീഷ് ഹാൾ. 16:- ഏഴ് -ഈന്തുംകരി വേദപാഠം സ്കൂൾ. 14:- എട്ട് -എടപ്പുഴ സാംസ്കാരിക നിലയം. 13: ഒമ്പത് -കരിക്കോട്ടക്കരി യു.പി സ്കൂൾ. 18:- 11 -വലിയപറമ്പുംകരി വായനശാല. 19:- 12-കമ്പനി നിരത്ത് അംഗൻവാടി. 20:- 13 -മുണ്ടയാംപറമ്പ് എൽ.പി സ്കൂൾ. 22:- 14 -ആനപ്പന്തി എൽ.പി സ്കൂൾ. 28:- 10 -കൊട്ടുകപ്പാറ യു.പി സ്കൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.