പിലാത്തറ: കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2018 ഡിസംബർ 23 മുതൽ 26വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.12 വർഷങ്ങൾക്ക് ശേഷമാണ് പുറത്തെരുവത്ത് പെരുങ്കളിയാട്ടത്തിന് വേദിയാകുന്നത്. ജനകീയ കൂട്ടായ്മയും സംഘാടക സമിതി രൂപവത്കരണവും ഏഴിന് ക്ഷേത്രത്തിൽ നടക്കും. ഞായറാഴ്ച രണ്ടു മണിക്ക് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി, തമ്പുരാട്ടിയുടെ പ്രതിപുരുഷൻ രവീന്ദ്രൻ കോമരം, മല്ലിയോട്ട്കാവ് കർമി ഷിജു മല്ലിയോടൻ, ടി.വി. രാജേഷ് എം.എൽ.എ, കോയ്മ ടി.എം.ജി. നമ്പ്യാർ, ചാണത്തലയൻ തറവാട് കാരണവർ സി.മുഹമ്മദ് കുഞ്ഞി എന്നിവർ ഭദ്രദീപം തെളിക്കും. ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് എം.വി. ശശിധരൻ, സെക്രട്ടറി പി.വി. തമ്പാൻ, ഡോ. സുനിൽകുമാർ യെമ്മൻ, പി.വി. നിശാന്ത്, എം.വി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.