നഗ്​നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്

ശ്രീകണ്ഠപുരം: പയ്യാവൂർ കുന്നത്തൂരിനടുത്ത പതിനേഴുകാരിയുടെ നഗ്നചിത്രം മൊബൈൽ ഫോണിലുണ്ടെന്നും വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുമെന്നും നിരന്തരം ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്. നെല്ലിക്കുറ്റിയിലെ അഭിജിത്തിനെതിരെയാണ് പയ്യാവൂർ പൊലീസ് പോക്സോ വകുപ്പ് ചേർത്ത് കേസെടുത്തത്. വിദ്യാർഥിനിയുടെ മാതാവി​െൻറ പരാതിയിലാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.