യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്​റ്റിൽ

താമരശ്ശേരി: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഭർതൃമതിയായ പുതുപ്പാടി സ്വദേശിനിയുടെ പരാതിയിൽ ഓമശ്ശേരി മുടൂർ കെറ്റങ്ങൽ അബ്്ദുൽ റഷീദിനെയാണ് (36) താമരശ്ശേരി സി.ഐ അഗസ്റ്റിൻ അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചുകടന്ന് മാനഭംഗപ്പെടുത്തുകയായിരുന്നെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ്: സൈബർസെല്ലിന് പരാതി നൽകി താമരശ്ശേരി: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ഫേസ്ബുക്കിൽ പ്രചാരണം നടത്തുന്നതിനെതിരെ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി. താമരശ്ശേരി ചുങ്കം കെ.കെ. അബ്്ദുൽ മജീദാണ് കോഴിക്കോട് റൂറൽ എസ്.പിക്കും സൈബർ സെല്ലിനും പരാതി നൽകിയത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഫ്രീ തിങ്കേഴ്സ് വേൾഡ് എന്ന ഗ്രൂപ് വഴിയാണ് പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് ഷെയർ ചെയ്തത്. 'വാണ്ടട്'എന്ന തലക്കെട്ടിൽ നബിയുടേതെന്ന പേരിൽ താടിയും തലപ്പാവും അണിഞ്ഞ ഒരാളുടെ ചിത്രവും ഷെയർ ചെയ്യുന്നുണ്ട്. പ്രവാചകനെ അപമാനിക്കുന്ന തരത്തിൽ കാർട്ടൂണും കമൻറും പ്രചരിപ്പിക്കുന്നുണ്ട്. വ്യാജ ഐ.ഡി ഉപയോഗിച്ചാണ് പലരും പോസ്റ്റുകൾ ഷെയർ ചെയ്യുന്നതെങ്കിലും ഇത്തരക്കാരെ പിടികൂടാൻ സാധിക്കുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.