ഇരിട്ടി: ഡി.വൈ.എഫ്.ഐ, റെഡ് ഫൈറ്റേഴ്‌സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പായം ഗ്രാമോത്സവം സംഘടിപ്പിച്ചു. ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ മുഖ്യാതിഥിയായി. പണമുണ്ടാക്കാന്‍ മനുഷ്യര്‍ പരസ്പരം ചതിച്ചുജീവിക്കുന്ന ലോകത്ത് എത്ര സമ്പത്തുണ്ടാക്കിയാലും അവസാനം ആറടി മണ്ണ് മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഷിജിന്‍ പായം അധ്യക്ഷത വഹിച്ചു. സി.പി.എം അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി.കെ. ശബരീഷ് ഉദ്ഘാടനം ചെയ്തു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. സാവിത്രി, എം. വിനോദ് കുമാര്‍, ഷിജു സി. വട്ട്യറ, ഷിദു കരിയാല്‍, എം. സുമേഷ്, സുരേഷ് ബാബു, എം. പവിത്രന്‍, സനല്‍ വി. ദാസ് എന്നിവര്‍ സംസാരിച്ചു. പായം പ്രദേശത്തുനിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ അനുമോദിച്ചു. ശിവദാസ് മട്ടന്നൂരിെൻറ കോമഡി ഷോയും കുട്ടികളുടെ കലാപരിപാടികളും പെണ്‍നാടക വേദി അവതരിപ്പിച്ച 'വ്യസനം സമരം' എന്ന നാടകവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.