ഹോണുകൾ; വാഹനങ്ങൾക്കെതിരെ നടപടി

കണ്ണൂർ: കാതടപ്പിക്കുന്ന ഹോണുകൾ മുഴക്കി ശബ്ദമലിനീകരണം സൃഷ്ടിച്ചതിന് വാഹനങ്ങൾക്കെതിരെ നടപടി. മുപ്പത്തഞ്ചോളം വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. 30,000 രൂപ പിഴ ഈടാക്കി. 'ശബ്ദമലിനീകരണ വിമുക്തകേരളം' ലക്ഷ്യമാക്കി മോട്ടോർ വാഹന വകുപ്പി​െൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് നടപടി. ഇരുനൂറോളം വാഹനങ്ങൾ പരിശോധിച്ചു. തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.