പയ്യന്നൂർ: കോറോം അരുണ ആർട്സ് ക്ലബ് വിവിധ പരിപാടികളോടെ ഈ വർഷം സുവർണജൂബിലി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരുവർഷം നീളുന്ന ആഘോഷ പരിപാടി സംഘടിപ്പിക്കും. 42 വർഷങ്ങൾക്കുമുമ്പ് ജില്ലയിലെ വിവിധ വേദികളിൽ അവതരിപ്പിച്ച നാടകം 'പുത്രകാമേഷ്ടി' അന്നത്തെ കലാകാരന്മാരെ വച്ച് വീണ്ടും അരങ്ങിലെത്തിക്കുന്നുണ്ട്. സുവർണ ജൂബിലി ആഘോഷത്തിെൻറ ഭാഗമായി ഫെബ്രുവരി 25ന് കോറോം രക്തസാക്ഷി നഗറിൽ നാടകം അരങ്ങേറും. 1968ൽ രൂപവത്കരിക്കപ്പെട്ട അരുണ ക്ലബ് കെ.ടി. മുഹമ്മദിെൻറ 'താക്കോലുകൾ' എന്ന നാടകം അവതരിപ്പിച്ചുകൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് വർഷത്തിൽ ഒന്ന് എന്ന കണക്കിൽ 1990വരെയുള്ള കാലഘട്ടത്തിൽ നിരവധി നാടകങ്ങൾ അരങ്ങിലെത്തിച്ചു. ക്ലബിന് സ്വന്തമായി 25 സെൻറ് സ്ഥലവും സ്വന്തമായി കെട്ടിടവും വില്ലേജ് ഓഫിസിന് സമീപത്തുണ്ട്. ഹെൽത്ത് സെൻററിന് മൂന്നു സെൻറ് സ്ഥലവും നഗരസഭ സാംസ്കാരിക നിലയത്തിന് 10 സെൻറ് സ്ഥലവും ക്ലബ് സൗജന്യമായി നൽകി. ദേവീസഹായം യു.പി സ്കൂൾ, കോറോം ഗവ. ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് എൻഡോവ്മെൻറും കാഷ് അവാർഡുകളും നൽകിവരുന്നു. വാർത്തസമ്മേളനത്തിൽ എൻ.വി. കുഞ്ഞിരാമൻ, ബി.പി. തമ്പാൻ, കേബീയാർ കണ്ണൻ, ടി.വി. രവീന്ദ്രൻ, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.