മട്ടന്നൂര്‍: ലക്ഷ്മണസങ്കല്‍പ പ്രതിഷ്ഠയുള്ള പെരിഞ്ചേരി വിഷ്ണുക്ഷേത്രത്തില്‍ എട്ടുദിവസം നീളുന്ന വാര്‍ഷിക ആരംഭിച്ചു. എല്ലാദിവസവും രാവിലെ ആറിന് അഭിഷേകം, അഷ്ടദ്രവ്യ ഗണപതിഹോമം, മുളപൂജ, ഉഷഃപൂജ, ശീവേലി, നവകം, പഞ്ചഗവ്യം, 11ന് ഉച്ചപൂജ, വൈകീട്ട് അഞ്ചിന് തായമ്പക, കേളികൊട്ട്, 5.30ന് കാഴ്ചശീവേലി, ദീപാരാധന, അത്താഴപൂജ, രാത്രി എട്ടിന് ശ്രീഭൂതബലി, 8.30ന് എഴുന്നള്ളത്ത്, തിടമ്പുനൃത്തം എന്നിവ നടക്കും. മുഹൂര്‍ത്ത കല്ലുവെപ്പ് മട്ടന്നൂർ: അയ്യല്ലൂര്‍ ശ്രീനാഗത്തുവളപ്പ് കുഞ്ഞാറു കുറത്തിയമ്മകോട്ടം പുനര്‍നിർമാണത്തോടനുബന്ധിച്ചുള്ള മുഹൂര്‍ത്തക്കല്ല് വെപ്പുകർമം ശനിയാഴ്ച രാവിലെ 8.45ന് നടക്കും. വി.കെ. രത്‌നാകരൻ, വെള്ളച്ചാല്‍ ബാലകൃഷ്ണന്‍ മണിയാണി എന്നിവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.