മികച്ച ക്ഷീരസംഘം: നേട്ടവുമായി ഉരുവച്ചാല്‍ ക്ഷീരോല്‍പാദക സഹകരണസംഘം

മട്ടന്നൂര്‍: ------------സംസ്ഥാനത്തെ മികച്ച ക്ഷീരസംഘമെന്ന നേട്ടവുമായി ഉരുവച്ചാല്‍ ക്ഷീരോല്‍പാദക സഹകരണസംഘത്തിന് ലഭിച്ചെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു------------------. സംസ്ഥാനത്തെ മികച്ച പരമ്പരാഗത സംഘമായാണ് ജില്ലയിലെ ഉരുവച്ചാല്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തെ തെരഞ്ഞെടുത്തത്. ------------------ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് സംസ്ഥാന ക്ഷീരസംഗമത്തില്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസില്‍നിന്നും ഏറ്റുവാങ്ങി------------------------. സംഘത്തില്‍ 700 പേര്‍ നിലവില്‍ ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളാണ്. 170 പേര്‍ക്ക് ക്ഷീരകര്‍ഷക പെന്‍ഷനും ലഭിക്കുന്നു. വാര്‍ത്തസമ്മേളനത്തില്‍ ഇരിട്ടി ബ്ലോക്ക് ക്ഷീരവികസന ഓഫിസര്‍ എം.വി. ജയന്‍, സംഘം സെക്രട്ടറി പി. സുരേഷ്ബാബു, പ്രസിഡൻറ് എം. നാണു, വൈസ്പ്രസിഡൻറ് കെ.പി. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.