കേളകം: മൂർച്ചിലക്കാട്ട് മഹാേേദവി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന് തുടക്കമായി. ബുധനാഴ്ച രാവിലെ ക്ഷേത്രം തന്ത്രി പറവൂർ രാഗേഷ് തന്ത്രികളുടെയും മേൽശാന്തി എൻ.എസ്. ശർമ ശാന്തികളുടെയും കാർമികത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് ക്ഷേത്രത്തിലെ മുൻകാല പ്രസിഡൻറുമാരെയും സെക്രട്ടറിമാരെയും ആദരിച്ചു. കലവറ നിറക്കൽ ഘോഷയാത്രയും മൂർച്ചിലക്കാട്ട് കലാക്ഷേത്രയുടെ വാർഷികവും അരങ്ങേറ്റവും നടത്തി. വ്യാഴാഴ്ച വൈകീട്ട് 7.30ന് താലപ്പൊലി കുംഭകുട ഘോഷയാത്ര. രാത്രി 10.30ന് പഞ്ചാരിമേളം. തുടർന്ന് ആകാശവിസ്മയം. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് സൗഹാർദ സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.