കണ്ണൂർ: കുടുംബശ്രീ ജില്ല മിഷൻ സംഘടിപ്പിക്കുന്ന ബാലസഭ കുട്ടികളുടെ ചെസ് ഒളിമ്പ്യാഡ് ഫെബ്രുവരി 24ന് കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിലെ ബാലസഭ അംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 125ഒാളം പ്രതിഭകൾ ജില്ലതല ചെസ് ഒളിമ്പ്യാഡ് മത്സരത്തിൽ കരുക്കൾ നീക്കും. യു.പി, എച്ച്.എസ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. കുട്ടികളിൽ ഗണിതശാസ്ത്രത്തിലുള്ള കഴിവുകൾ വളർത്തുന്നതിനും ശാസ്ത്ര അറിവുകൾ വികസിപ്പിക്കുന്നതിനുമായി സംസ്ഥാന കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച ഗണിതവിസ്മയം - 2017 സംസ്ഥാനതല മത്സരത്തിൽ കണ്ണൂർ ജില്ല ബാലസഭ കുട്ടികൾ അഭിനന്ദനാർഹമായ വിജയമാണ് നേടിയത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല മത്സരത്തിലെ മികച്ച 20 പേരിൽ 10 പേരും ജില്ലയിൽ നിന്നുള്ളവരാണ്. യു.പി വിഭാഗത്തിൽ നാലുപേരും എച്ച്.എസ് വിഭാഗത്തിൽ ആറുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉന്നതനേട്ടം കൈവരിച്ചവരെ ചടങ്ങിൽ അനുമോദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.