അഗ്​നി–രണ്ട്​ വിക്ഷേപണം വിജയം

അഗ്നി–രണ്ട് വിക്ഷേപണം വിജയം ബാലസോർ (ഒഡിഷ): ആണവായുധം വഹിക്കാൻ ശേഷിയുള്ള മധ്യദൂര മിസൈൽ അഗ്നി–രണ്ട് വിജയകരമായി വിക്ഷേപിച്ചു. ഒഡിഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽനിന്നാണ് ചൊവ്വാഴ്ച രാവിലെ 8.38ന് പരീക്ഷണം നടത്തിയത്. 2000 കിലോമീറ്റർ ദൂരം വരെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലി​െൻറ നീളം 20 മീറ്ററും ഭാരം 17 ടണും ആണ്. 1000 കിലോ ഭാരം വഹിക്കാൻ ശേഷിയുണ്ട്. വിദൂര നിയന്ത്രണത്തിലൂടെ ലക്ഷ്യത്തിൽ കൃത്യമായി ആക്രമണം നടത്താൻ സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.