കാസർകോട്: ബാങ്കുകളിൽനിന്ന് കുറഞ്ഞ പലിശക്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ്ചെയ്തു. തിരുവനന്തപുരം മടവൂരിലെ ബി.ടി. സാമിനെയാണ് സൈബർസെല്ലിെൻറ സഹായത്തോടെ ബേഡകം പൊലീസ് അറസ്റ്റ്ചെയ്തത്. കുറ്റിക്കോലിലെ ടി. രാജെൻറ പരാതിപ്രകാരമാണിത്. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ എേട്ടാളം പേർ ഇയാളുടെ തട്ടിപ്പിൽ കുടുങ്ങിയതായി പരാതി നൽകിയിരുന്നു. ബാങ്ക്വായ്പക്ക് സഹായം നൽകുമെന്ന് കാണിച്ച് മൊബൈൽ ഫോൺ നമ്പർസഹിതം പത്രങ്ങളിൽ പരസ്യം നൽകിയാണ് ഇയാൾ തട്ടിപ്പിന് കളമൊരുക്കിയത്. പരസ്യം കണ്ട് വിളിക്കുന്നവരോട് രേഖകളുമായി വായ്പയെടുക്കാൻ ഉദ്ദേശിക്കുന്ന ബാങ്കിലെത്താനും മാനേജറുടെ സമീപത്തെത്തിയാൽ തന്നെ വിളിക്കാനും ആവശ്യപ്പെടും. ഇതനുസരിച്ച് വിളിക്കുന്നവരോട് മാനേജർക്ക് ഫോൺ കൈമാറാൻ ആവശ്യപ്പെടും. മാനേജർ ഫോൺ എടുത്താൽ സ്വയം പരിചയപ്പെടുത്തിയശേഷം താൻ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുക ഇടപാടുകാരന് കാലതാമസം കൂടാതെ നൽകണമെന്ന് പറയും. മാനേജർ ഇത് സമ്മതിച്ചാലുടൻ ഇയാൾ ഇടപാടുകാരനെ മാനേജർ വായ്പ അനുവദിക്കാമെന്ന് സമ്മതിച്ചതായും നികുതിയിനത്തിൽ നൽകേണ്ട തുക തെൻറ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ വൈകാതെ വായ്പാതുക ലഭിക്കുമെന്നും വിശ്വസിപ്പിക്കും. 10 ലക്ഷം രൂപ വായ്പ ആവശ്യമുള്ളവരോട് 29,000 രൂപയാണ് നികുതിയായി അക്കൗണ്ടിലിടാൻ നിർദേശിച്ചത്. പണമടച്ച് ബാങ്കിനെ സമീപിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.