കൂത്തുപറമ്പ്: ഭാഷാധ്യാപക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച ഭാഷാധ്യാപകനെ കണ്ടെത്തി അവാർഡ് നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മലയാളം, ഹിന്ദി, സംസ്കൃതം, അറബി, ഉർദു ഭാഷകളിൽ നിന്നുള്ളവരെയാണ് അവാർഡിന് പരിഗണിക്കുക. 25000 രൂപയും ഫലകവും അടങ്ങിയ അവാർഡിനുള്ള അപേക്ഷ മാർച്ച് 10നകം പ്രധാനാധ്യാപകെൻറ സാക്ഷ്യപത്രത്തോടൊപ്പം സമർപ്പിക്കണം. പൊതുവിദ്യാലയ സംരക്ഷണം, ഭാഷാപഠനത്തിന് വിദ്യാർഥികളെ ആകർഷിക്കാൻ നടത്തിയ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ടി.വി. ശ്രീകുമാർ, പ്രസിഡൻറ് ഭാഷാധ്യാപക സംരക്ഷണ സമിതി, കാവുംഭാഗം സൗത്ത് യു.പി സ്കൂൾ, തലശ്ശേരി 670649 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ടി.വി. ശ്രീകുമാർ, ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.