കൂത്തുപറമ്പ്: കണ്ണവം ആദിവാസി കോളനിയിലെ കോൺഗ്രസ് പ്രവർത്തകൻ പ്രദീപൻ എന്ന സജീവൻ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ആദിവാസി കോളനിയിലെ ചെറുപ്പക്കാരെൻറ കൈയിൽ എങ്ങനെ തോക്ക് എത്തിച്ചേർന്നുവെന്ന കാര്യത്തിലും അന്വേഷണം വേണമെന്ന് ജില്ല സെക്രേട്ടറിയറ്റ് അംഗം എം. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് കെ. സുധാകരനുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളായിരുന്നു സജീവൻ. കണ്ണവം മേഖലയിൽ സുധാകരൻ എത്തുമ്പോൾ സജീവെൻറ കുടുംബവുമായി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. സജീവൻ വെടിയേറ്റ് വീഴുമ്പോൾ മറ്റൊരാൾ കൂടെ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതുസംബന്ധിച്ചും അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.