മാഹി: മാഹി മേഖല ജോ. പി.ടി.എയുടെ സിൽവർ ജൂബിലി ആഘോഷത്തിെൻറ ഭാഗമായി മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിലെ എൽ.പി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'താരോദയം' ബാല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് മാഹി ഗവ. എൽ.പിക്ക്. കിഡ്ഡീസ് വിഭാഗത്തിൽ പാറക്കൽ ഗവ. എൽ.പി സ്കൂളും ജൂനിയർ വിഭാഗത്തിൽ മൂലക്കടവ് ഗവ. എൽ.പിയും സീനിയർ വിഭാഗത്തിൽ പള്ളൂർ നോർത്ത് ഗവ. എൽ.പി സ്കൂളും ചാമ്പ്യന്മാരായി. കായിക മേള ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോ. പി.ടി.എ പ്രസിഡൻറ് കെ.വി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. മാഹി സി.ഇ.ഒ പി. ഉത്തമരാജൻ, ടി.എ. ലതീബ്, ടി.എം. പവിത്രൻ, അഡ്വ. പ്രസീന ശ്രീജിത്ത് എന്നിവർ സംസാരിച്ചു. മേളയുടെ സമാപന സമ്മേളനത്തിൽ മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ സമ്മാനം വിതരണം ചെയ്തു. കെ.എം. ഷീല, കെ. തങ്കമണി, കെ. വിനോദ്കുമാർ, യു.പി. അശോകൻ, കെ.പി. മനോജ്കുമാർ, കെ. വത്സരാജൻ എന്നിവർ സംസാരിച്ചു. മേളയിൽ മാഹിയിലെ 11 സർക്കാർ വിദ്യാലയങ്ങളിൽനിന്നായി 330ഓളം വിദ്യാർഥികൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.