റോഡിൽ ഒായിൽ; ബൈക്കുകൾ തെന്നി

കണ്ണൂർ: വാഹനത്തിൽ നിന്നും ലീക്കായി റോഡിലേക്ക് ഒായിൽ ഒഴുകിയത് അപകടത്തിന് കാരണമായി. തായത്തെരു-കണ്ണൂർസിറ്റി റോഡിൽ ഇന്നെല വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഒായിലിൽ തെന്നി ബൈക്കുകൾ വീണതോടെ നാട്ടുകാർ ഒായിൽവീണ ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ചെയ്തു. കണ്ണൂർ ഫയർഫോഴ്സി​െൻറ ഒരു യൂനിറ്റ് സ്ഥലത്തെത്തി മണലും മണ്ണും ഉപയോഗിച്ച് അപകട സാധ്യത ഒഴിവാക്കിയതിനുശേഷമാണ് ഗതാഗതം പഴയപടിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.