ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ ചെറുപുഴ ചെക്ക്ഡാം സന്ദർശിച്ചു

ചെറുപുഴ: ചെറുപുഴ വ​െൻറഡ് ചെക്ക് ഡാം കം ട്രാക്ടര്‍വേയുടെ ഭാഗമായുള്ള തടയണയിലെ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. തടയണയില്‍ വെള്ളം കെട്ടിനിര്‍ത്തിയതിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയുടെ കാക്കടവ് ഭാഗത്തുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. കാക്കടവ് ഭാഗത്ത് താല്‍ക്കാലിക തടയണ നിർമിച്ച് ജലനിരപ്പുയര്‍ത്തി ഏഴിമല നാവിക അക്കാദമിയിലേക്കും രാമന്തളി പഞ്ചായത്തിലേക്കും ജലവിഭവ വകുപ്പ് വിതരണവിഭാഗം ശുദ്ധജലമെത്തിക്കുന്നുണ്ട്. ചെറുപുഴ തടയണയില്‍ വെള്ളം തടഞ്ഞതോടെ ജലവിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും തടയണ തുറന്നുവിടണമെന്നും ജലവിതരണവിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ജില്ല കലക്ടർക്കും പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് കലക്ടറുടെ നിർദേശപ്രകാരം വകുപ്പുതല അന്വേഷണത്തിനെത്തിയത്. ചെറുകിട ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എ. ഗോപകുമാർ, അസി. എൻജിനീയര്‍ സി.എം. മധുസൂദനന്‍ എന്നിവരാണ് പരിശോധനക്കെത്തിയത്. വെള്ളം തുറന്നുവിടാൻ ഉദ്യോഗസ്ഥരെത്തുന്നതറിഞ്ഞ് തടയണ ഉൾപ്പെടുന്ന പ്രദേശത്തെ നാട്ടുകാരും സ്ഥലത്തെത്തി. ചെറുപുഴ പഞ്ചായത്തിലെ വയക്കര വില്ലേജിലെയും ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയൽ വില്ലേജിലെയും 1450 ഹെക്ടറോളം പ്രദേശത്ത് ജലസേചന സൗകര്യം ലക്ഷ്യമിട്ടാണ് തടയണ നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.