തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് അയൽപക്ക യുവപാർലമെൻറ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം, കണ്ണൂർ നെഹ്‌റു യുവകേന്ദ്ര, നേതാജി കടന്നപ്പള്ളി, തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം ഉദ്‌ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എം.കെ. സാഹിർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. മോഹനൻ, കെ.വി. ഉമ്മർ, പി. ആനന്ദകുമാർ, സുധീഷ് കടന്നപ്പള്ളി, പി.വി. മുഹമ്മദ് റാഫി, കെ.വി. ജനാർദനൻ, കെ. നിതിൻ, കെ. സജിന, ദർശന ശ്രീധർ, സി.കെ. സന്ധ്യ എന്നിവർ സംസാരിച്ചു. നെഹ്‌റു യുവ കേന്ദ്ര തളിപ്പറമ്പ് ബ്ലോക്ക് വളൻറിയർ വി.വി അരുൺ പദ്ധതി വിശദീകരിച്ചു. തുടർന്ന് സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ തളിപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ. പ്രിയേഷും പരിസ്ഥിതിയും മനുഷ്യനും എന്ന വിഷയത്തിൽ നിഷാന്ത് കുളപ്പുറവും ജീവൻ രക്ഷയുടെ നൂതന മാർഗങ്ങൾ എന്ന വിഷയത്തിൽ പരിയാരം കമ്യൂണിറ്റി മെഡിസിൻ അസോ. പ്രഫസർ ഡോ. എ.കെ. വേണുഗോപാലും ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.