ശ്രീകണ്ഠപുരം: റബർ ബോർഡ് ശ്രീകണ്ഠപുരം റീജനൽ ഓഫിസിെൻറയും നെല്ലിക്കുറ്റി റബർ കർഷക വികസന സമിതിയുടെയും നേതൃത്വത്തിൽ 'വിളവെടുപ്പ് മെച്ചപ്പെടുത്താം സുസ്ഥിര വരുമാനം നേടാം' എന്ന വിഷയത്തിൽ മേഖലതല കാമ്പയിൻ വ്യാഴാഴ്ച നടക്കും. ഉച്ച രണ്ടിന് നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലതല ഷട്ടിൽ ടൂർണമെൻറ് ശ്രീകണ്ഠപുരം: കേരളോദയ വായനശാലയുടെ നേതൃത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ജില്ലതല ഡബിൾസ് ഷട്ടിൽ ടൂർണമെൻറ് നടത്തും. വൈകീട്ട് ഏഴുമുതൽ കേരളോദയ വായനശാല ഫ്ലഡ്്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഫോൺ: 9496557353, 9496832214.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.