താവം റെയിൽവേ ഗേറ്റ്‌ തുറക്കാനായില്ല; ഗതാഗതം തടസ്സപ്പെട്ടു

പഴയങ്ങാടി: ട്രെയിൻ കടന്നുപോകാനായി അടച്ച താവം റെയിൽവേ ഗേറ്റ്‌ തുറക്കാൻ കഴിയാതായതിനെ തുടർന്ന് പഴയങ്ങാടി--കണ്ണൂർ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ലെവൽക്രോസിലെ ലോക്ക്‌ റോപ്പ്‌ തകരാറിലായതിനെ തുടർന്നാണ് ഗേറ്റ്‌ തുറക്കാൻ കഴിയാതായത്‌. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ട്രെയിൻ കടന്നുപോകാനായാണ് ഗേറ്റ് അടച്ചത്. എന്നാൽ, ട്രെയിൻ പോയതിനുശേഷം ഗേറ്റ്‌ തുറക്കാനായില്ല. ഇതോടെ ഗേറ്റിന് ഇരുവശങ്ങളിലും നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടന്നു. പിന്നീട്, പഴയങ്ങാടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ താവം വേട്ടക്കൊരുമകൻ ക്ഷേത്രം വഴി കണ്ണൂരിലേക്കു തിരിച്ചുവിട്ടു. എന്നാൽ, തകർന്നതും ഇടുങ്ങിയതുമായ ഈ റോഡിലൂടെയുള്ള ഗതാഗതവും ദുരിതത്തിലായി. സാങ്കേതിക വിദഗ്ധർ എത്തിയാലേ തകരാർ പരിഹരിക്കാനാകൂവെന്നാണ് റെയിൽവേയുടെ വിശദീകരണം. രാത്രി വൈകിയും ഗേറ്റ്‌ അടഞ്ഞുകിടക്കുകയാണ്. ലോക്ക്‌ റോപ്പു തകരാറിലാകുന്നത്‌ താവം റെയിൽവേ ഗേറ്റിൽ പതിവാകുകയാണ്. കൂടാതെ, പലപ്പോഴായി വാഹനങ്ങൾ ഇടിച്ച് റെയിൽവേ ഗേറ്റിന് തകരാറും സംഭവിക്കാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.