കേളകം: മാസങ്ങളായി ശമ്പള വിതരണം മുടങ്ങിയ ആറളം കാർഷിക ഫാമിലെ ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെ 440 പേർക്ക് ദുരിത ജീവിതം. നഷ്ടക്കയത്തിലായതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ആറളം ഫാമിങ് കോർപറേഷനിൽ 2017 ഡിസംബർ മാസം മുതലുള്ള ശമ്പളമാണ് നൽകാനുള്ളത്. ശമ്പള വിതരണത്തിനായി സഹായം തേടി ഫാം അധികൃതർ സർക്കാർ സഹായം തേടിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ശമ്പള വിതരണം മുടങ്ങിയതിനെ തുടർന്ന് ജീവനക്കാരും തൊഴിലാളികളും സമരകാഹളം മുഴക്കിയെങ്കിലും ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്ന മാനേജ്മെൻറിെൻറ ഉറപ്പിൽ വിശ്വസിക്കുകയായിരുന്നു. ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടക്കാനാവാതെ ബുദ്ധിമുട്ടിലാണ് ആറളത്തെ നൂറുകണക്കിന് തൊഴിലാളികളും ജീവനക്കാരും. പട്ടികവർഗ ക്ഷേമ വകുപ്പിന് കീഴിലുള്ള ഫാമിനെ രക്ഷിക്കാൻ സർക്കാറിെൻറ സഹായം തേടുകയാണ് ഫാം അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.