കേളകം: സംസ്ഥാനത്തെ സുപ്രധാന കാർഷിക കേന്ദ്രമായ ആറളം ഫാമിൽ നൂറുകണക്കിന് തെങ്ങുകൾ നശിപ്പിച്ച കാട്ടാനക്കൂട്ടം കശുമാവ് പ്ലാേൻറഷനിലും നാശംവിതക്കുന്നു. കശുവണ്ടി വിളവെടുപ്പ് കാലമായതോടെ മാമ്പഴം തേടി ഫാമിലെ ബ്ലോക്ക് നാലിൽ തമ്പടിച്ച് നാശം വിതക്കുന്നത് പതിനൊന്ന് കാട്ടാനകളെന്ന് ഫാം അധികൃതർ പറയുന്നു. ഫാമിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കശുവണ്ടിയിൽനിന്നാണ്. ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപാദനമുള്ള ബ്ലോക്ക് നാലിലാണ് കാട്ടാനകളുടെ വിളയാട്ടം. വിളനാശത്തിന് പുറമെ ഭീതിമൂലം കശുവണ്ടി ശേഖരിക്കാനും തൊഴിലാളികൾക്കാവുന്നില്ല. എട്ടുമാസത്തിനിടെ ആയിരത്തോളം കായ്ഫലമുള്ള തെങ്ങുകളും മറ്റ് കാർഷിക വിളകളും കാട്ടാനക്കുട്ടം നശിപ്പിച്ചു. അതേസമയം, കാട്ടാനകളെ ഫാമിൽനിന്ന് തുരത്താൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.