കണ്ണൂർ: അഴീക്കോട് സൗത്ത് യു.പി സ്കൂൾ നവതി ആഘോഷം സഫലമീയാത്ര 22ന് തുടങ്ങുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരുവർഷം നീളുന്ന പരിപാടി വൈകീട്ട് മൂന്നിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. വൈകീട്ട് അഞ്ചിന് സർഗധാര കെ.എം. ഷാജി എം.എൽ.എ ഉദ്ഘാടനംചെയ്യും. തുടർന്ന് കലാസന്ധ്യ. വിളംബരജാഥ ബുധനാഴ്ച വൈകീട്ട് നാലിന് പൂതപ്പാറയിൽ നടക്കും. പൂർവവിദ്യാർഥി സംഗമം, വിദ്യാഭ്യാസ സെമിനാറുകൾ, സ്മരണിക, വിദ്യാലയ ഡോക്യുമെൻററി, ഗുരുനാഥന്മാരെ ആദരിക്കൽ, മാതൃസംഗമം, കല-കായിക മത്സരങ്ങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ എം.എൻ. രവീന്ദ്രൻ, അബ്ദുൽനിസാർ വായിപ്പറമ്പ്, കെ. സീതാബായ്, ഷിഞ്ചു ശിവകുമാർ, പി.പി. അരുൺകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.