വളപട്ടണം സെവൻസ്​ ഫുട്​ബാൾ: ജനശക്തി അഴീക്കോട് സെമിയിൽ

വളപട്ടണം: വളപട്ടണം ടൗൺ സ്പോർട്സ് നടത്തുന്ന 28ാമത് എ.കെ. കുഞ്ഞിമായൻ ഹാജി സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ജനശക്തി അഴീക്കോട് സെലക്ടഡ് വളപട്ടണത്തിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. പ്രദേശത്തെ രണ്ട് ക്ലബുകളുടെയും വാശിയേറിയ കളികാണാൻ ഫുട്ബാൾ പ്രേമികൾ ഒന്നടങ്കം ഇന്നലെ സ്റ്റേഡിയത്തിലെത്തി. ആദ്യ പകുതിയിൽ ഇരുടീമും ഒന്നുവീതം ഗോൾനേടി സമനില പാലിക്കുകയായിരുന്നു. ചൊവ്വാഴ്ച നടന്ന ടൂർണമ​െൻറിൽ തളിപ്പറമ്പ് മുനിസിപ്പൽ ചെയർമാൻ അള്ളാംകുളം മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ബുധനാഴ്ച അവസാനത്തെ ക്വാർട്ടർ ഫൈനലിൽ പറശ്ശിനി ബ്രദേഴ്‌സ് പറശ്ശിനിയും മുസാഫിർ എഫ്.സി രാമന്തളി അൽമദീന ചെർപ്പുളശ്ശേരിയും ഏറ്റുമുട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.