ചൊവ്വ ശിവക്ഷേത്ര കമ്മിറ്റി അനധികൃതമെന്ന്​

കണ്ണൂര്‍: ചൊവ്വ ശിവക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി പിരിച്ചുവിട്ടിരിക്കുകയാണെന്നും കമ്മിറ്റിയുടെ പേരില്‍ ഭക്തജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തുന്നുണ്ടെങ്കില്‍ ജാഗ്രത പാലിക്കണമെന്നും ക്ഷേത്ര ഭക്തര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 1997ല്‍ രൂപവത്കരിച്ച കമ്മിറ്റിയുടെ കീഴില്‍ 2011 മേയിൽ ജനപങ്കാളിത്തത്തോടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. എന്നാല്‍, ഈ കമ്മിറ്റി 2012 മുതല്‍ അനധികൃതമായി തുടരുകയും ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസറുടെ സഹായത്തോടെ ഒരു നിയമവും പാലിക്കാതെ കോടികള്‍ പിരിച്ചെടുത്ത് പല അനധികൃത നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്തു. 2017 ജനുവരി 16ഓടെ ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചുവെങ്കിലും കമ്മിറ്റിയില്‍ കണക്കുകളും മറ്റും സമര്‍പ്പിക്കുകയോ ജനങ്ങളെ ബോധ്യപ്പെടുത്തുകയോ ചെയ്തില്ല. തുടര്‍ന്ന് ഭക്തർ ഹൈകോടതിയിലും ദേവസ്വം കമീഷണര്‍ക്കും പരാതി നല്‍കുകയും അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് വ്യക്തമാവുകയും ചെയ്തതായും ഇവർ പറഞ്ഞു. കമ്മിറ്റികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും പുതിയ കമ്മിറ്റിയെ ആവശ്യമെങ്കില്‍ തെരഞ്ഞെടുക്കാനും ദേവസ്വം വകുപ്പ് ഉത്തരവിട്ടിരുന്നു. പുനരുദ്ധാരണ കമ്മിറ്റി കൈവശം വെച്ചിരിക്കുന്ന 17.5 ലക്ഷം ദേവസ്വം കണ്ടുകെട്ടാനും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുെണ്ടന്ന് ടി.പി. നടരാജന്‍, ടി. ശശീന്ദ്രന്‍, പ്രകാശന്‍, പ്രജുരാജ്, ഗിരീശന്‍ എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.