വിദ്യാർഥികളുടെ ഹാജർ 30 ശതമാനത്തോളം കുറഞ്ഞു

കാസർകോട്: ബസ് സമരം നാലുദിവസം പിന്നിട്ടതോടെ വിദ്യാർഥികളുടെ ഹാജർ നില 30 ശതമാനത്തോളം കുറഞ്ഞു. കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെ 36 വിദ്യാർഥികളിൽ 25ഒാളം പേർ മാത്രമാണ് സ്വകാര്യ ബസ് സമരം തുടങ്ങിയശേഷം സ്കൂളിലെത്തുന്നത്. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ നടക്കുന്നതിനാൽ എട്ട്, ഒമ്പത് ക്ലാസുകാർക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് അധ്യയനം. ബസ്യാത്ര കൂടാതെ ദിവസേന ഒന്നര മണിക്കൂറോളം കാൽനടയായി സഞ്ചരിച്ചാണ് ഉൾപ്രദേശങ്ങളിലെ ആദിവാസി വിദ്യാർഥികളടക്കം സ്കൂളിലെത്തിയിരുന്നത്. ബസുകൾ ഇല്ലാതായതോടെ ഇവർ രണ്ടും രണ്ടരയും മണിക്കൂർ നടക്കേണ്ട അവസ്ഥയാണ്. ഇതാണ് ഹാജർ നില കുറയാൻ കാരണം. രണ്ട് സ്കൂൾ ബസുകൾ ഒാടുന്നുണ്ടെങ്കിലും നിർധന വിദ്യാർഥികൾക്ക് ഇൗ സേവനം ഉപേയോഗപ്പെടുത്താനാവാത്ത സ്ഥിതിയാണ്. പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എട്ട്, ഒമ്പത് ക്ലാസുകളിൽ ശരാശരി 50ൽ 30ഒാളം കുട്ടികൾ മാത്രമാണ് ബസ് സമരമാരംഭിച്ചശേഷം കൃത്യമായി ക്ലാസിലെത്തുന്നത്. മലയോര മേഖലയായ കാഞ്ഞിരടുക്കം, കല്യോട്ട്, അമ്പലത്തറ, മൂന്നാംകടവ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് പഠനം മുടക്കേണ്ടിവരുന്നത്. സ്വകാര്യ ബസുകൾ മാത്രമാണ് ഇൗ റൂട്ടുകളിൽ സർവിസ് നടത്തിയിരുന്നത്. മുള്ളേരിയ, ആദൂർ, പാണ്ടി, ബേത്തൂർപാറ തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക സ്കൂളുകളിലും ഇതുതന്നെയാണ് അവസ്ഥ. ഹയർസെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷയെഴുതേണ്ട വിദ്യാർഥികൾ മൂന്നും നാലും പേർ ഒരുമിച്ച് ഒാേട്ടാറിക്ഷ വാടകക്ക് വിളിച്ചാണ് സ്കൂളിലെത്തുന്നതെന്ന് അധ്യാപകർ പറഞ്ഞു. പെരിയയിൽനിന്ന് കാഞ്ഞിരടുക്കത്തേക്ക് ഒാേട്ടാറിക്ഷക്ക് 160 രൂപയോളം കൊടുക്കണം. സ്കൂളിൽ വരുന്നതിനും പോകുന്നതിനും യാത്രാെചലവായി ഒരാൾക്ക് ദിവസേന 100 രൂപയോളം ചെലവഴിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.