ദീപശിഖ റാലി

മട്ടന്നൂര്‍: കോഴിക്കോട്ടുവെച്ച് 21 മുതല്‍ നടക്കുന്ന ദേശീയ സീനിയര്‍ പുരുഷ- വനിത വോളി ചാമ്പ്യന്‍ഷിപ്പി​െൻറ പ്രചാരണാർഥം അര്‍ജുന അവാര്‍ഡ് ജേതാവ് കെ.സി. ഏലമ്മ നയിക്കുന്ന ക്ക് മട്ടന്നൂരില്‍ സ്വീകരണം നല്‍കി. ബസ്സ്റ്റാൻഡ് പരിസരത്ത് കെ.വി. ജയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. മണിയപ്പള്ളി ആബൂട്ടി ഹാജി അധ്യക്ഷതവഹിച്ചു. പ്രതിനിധി സമ്മേളനം മട്ടന്നൂർ: ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തി​െൻറ പ്രതിനിധി സമ്മേളനം മണ്ഡലം പ്രസിഡൻറ് ഇ.പി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. യൂസുഫ് അധ്യക്ഷതവഹിച്ചു. പി.കെ. കുട്ടിയാലി, പി.എം. ആബൂട്ടി, പി.പി. അബ്ദുല്‍ ജലീൽ, വി. അബൂബക്കർ, വി.പി. ജാഫർ, കെ.പി. ഹനീഫ, ഉമ്മര്‍ മാനന്തേരി, അസീസ് കോളയാട്, വി.പി. മുനീർ, കെ.ടി. കുഞ്ഞബ്ദുല്ല, എം.വി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സമ്മേളനം മട്ടന്നൂർ: റേഷന്‍സംവിധാനം അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് സി.എം.പി മട്ടന്നൂര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പാട്യം രാജന്‍ ഉദ്ഘാടനംചെയ്തു. എന്‍. രാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സി.വി. ശശീന്ദ്രൻ, കെ.വി. വിജയൻ, ടി.പി. സുനില്‍കുമാർ, എം. രാധാകൃഷ്ണൻ, കെ.പി. ജഗന്നിവാസൻ, രമ്യ പ്രകാശൻ, പി. മനോജ്, എ.കെ. കമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറിയായി എ.കെ. കമറുദ്ദീനെയും ജോയൻറ് സെക്രട്ടറിമാരായി കെ.പി. ജഗന്നിവാസൻ, എന്‍. രാമകൃഷ്ണന്‍ എന്നിവരെയും 21 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.