വികസനപ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടാകരുത് -മന്ത്രി വികസനപ്രവർത്തനങ്ങൾക്ക് കാലതാമസമരുത് --മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ: വികസനപ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടാകരുതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതികൾ ചർച്ചചെയ്യുന്നതിനായി ജില്ല പഞ്ചായത്ത് വിളിച്ചുചേർത്ത ജില്ലതല ഗ്രാമസഭ യോഗം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിെൻറ സാമ്പത്തികപ്രതിസന്ധി വികസന, നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമാവില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനങ്ങൾ സമയബന്ധിതമായി ജനകീയ പിന്തുണയോടെ നടപ്പാക്കണം. ഗ്രാമങ്ങളെയും ഗ്രാമസഭകളെയും വിസ്മരിച്ച് വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാവില്ലെന്നും മന്ത്രി പറഞ്ഞു. പൊതുവികസനത്തിനായുള്ള തദ്ദേശസ്ഥാപനങ്ങളുടെ സംയുക്തപദ്ധതി ആവിഷ്കരിക്കുന്നതിൽ ജില്ല പരാജയപ്പെട്ടതായി അധ്യക്ഷതവഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. ഗൃഹപാഠംചെയ്ത് സംയുക്തപദ്ധതികൾ നടപ്പാക്കിയാൽ ജില്ലക്ക് വൻ വികസനനേട്ടമാവും. കാർഷിക, ജലസംരക്ഷണ, വിദ്യാഭ്യാസ മേഖലകളിൽ സംയുക്തപദ്ധതികൾ ചെയ്യാൻ കഴിയും. സംയുക്ത പദ്ധതി ആവിഷ്കരിക്കുന്നതിൽ ജില്ല പഞ്ചായത്തിന് വിമുഖതയില്ല. സംയുക്തപദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കഴിഞ്ഞാൽ വിജയകരമായി നടപ്പാക്കാനാവുമെന്നും പ്രസിഡൻറ് പറഞ്ഞു. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) സമർപ്പിക്കാത്ത ഗ്രാമപഞ്ചായത്തുകൾ അവ എത്രയും പെെട്ടന്നുതന്നെ സമർപ്പിക്കണമെന്ന് കലക്ടർ മിർ മുഹമ്മദലി പറഞ്ഞു. ജില്ല ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.വി. ഗോവിന്ദൻ മാർഗരേഖ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ജയബാലൻ, കെ. ശോഭ, ടി.ടി. റംല, സെക്രട്ടറി വി. ചന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, േബ്ലാക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവരുടെ പ്രസിഡൻറുമാർ, സെക്രട്ടറിമാർ, ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.