ജൂൺ മുതൽ സ്​കൂളുകളിൽ കായികക്ഷമത റിപ്പോർട്ട് കാർഡ്

കണ്ണൂർ: അടുത്ത അധ്യയനവർഷം ജൂൺ മുതൽ കണ്ണൂർ ജില്ലയിലെ സ്കൂളുകളിൽ കായികക്ഷമത റിപ്പോർട്ട് കാർഡ് നടപ്പാക്കുമെന്ന് കലക്ടർ മിർ മുഹമ്മദലി അറിയിച്ചു. കണ്ണൂരിൽ ജില്ലതല ഗ്രാമസഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. മൂന്ന് എക്സസൈസുകൾ വിലയിരുത്തിയാണ് േഗ്രഡ് നൽകുക. ഈവർഷം ആരോഗ്യസംരക്ഷണത്തിനാണ് ജില്ല മുൻഗണന നൽകുന്നത്. ആഴ്ചയിൽ ഒരുദിവസമെങ്കിലും ഗ്രാമപഞ്ചായത്തംഗങ്ങൾ സൈക്കിളിൽ ഓഫിസിലേക്ക് യാത്രചെയ്ത് അല്ലെങ്കിൽ ഓഫിസിലേക്ക് കാൽനടയാത്ര നടത്തി മറ്റുള്ളവർക്ക് മാതൃകയാവണം. ജില്ലയിൽ ഏറ്റവും കൂടുതൽ മരണകാരണമാവുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളാണ്. ഇത്തരം ജീവിതശൈലീരോഗങ്ങളിൽനിന്ന് മുക്തി നേടാൻ ഒരിടത്തുതന്നെ ഇരുന്നുള്ള ജീവിതരീതി മാറ്റണം. ചികിത്സക്ക് വൻതോതിൽ പണം ചെലവഴിക്കുകയും വലിയ പ്രാധാന്യം നൽകുകയും ചെയ്യുന്ന നാം രോഗപ്രതിരോധത്തിന് അത്രതന്നെ പ്രാധാന്യം നൽകുന്നില്ല. ജീവിതശൈലിയിലുള്ള മാറ്റമാണ് ജീവിതശൈലീരോഗങ്ങൾക്കെതിരായ പ്രതിരോധമെന്നും കലക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.